കണ്ണൂര്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ പിന്നാലെ യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് പൊലീസിന് ലഭിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ലഭിച്ച ഇ-പാസ് അപേക്ഷ കണ്ടു പൊലീസ് ശരിക്കുമൊന്ന് ഞെട്ടി. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു ഇരിണാവ് സ്വദേശിയായ അപേക്ഷകൻ പറഞ്ഞിരിക്കുന്നത്.
അപേക്ഷ വായിച്ച ഞെട്ടിയ പോലീസ് വിവരം എ എസ് പിക്കു കൈമാറി. കക്ഷിയെ കൈയോടെ പൊക്കാന്‍ വളപട്ടണം പോലീസിനു നിര്‍ദേശവും നല്കി. അധികം വൈകാതെ പൊലീസ് വിചിത്രമായ ആവശ്യം ഉന്നയിച്ച അപേക്ഷകനെ പിടികൂടി എ എസ് പി ഓഫീസിലെത്തിച്ചു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം ‘സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് പിടിയിലായ ആള് എഴുതാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, എഴുതി വന്നപ്പോള്‍ ‘സിക്സ്’ സെക്സ് ആയതാണ്.
ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. കാര്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥര്‍ അപേക്ഷകനെ വിട്ടയച്ചു.
Discussion about this post