കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഓക്സിജനുമായുള്ള ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്.
118 മെട്രിക് ടണ്‍ ഓക്സിജനാണ് എത്തിച്ചത്. ഡൽഹിയിലേയ്ക്ക് അനുവദിച്ചിരുന്ന ഓക്സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഡൽഹിയില്‍ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് അനുവദിച്ച ഓക്സിജന്‍, കേന്ദ്രം കേരളത്തിലേക്ക് അയയ്ക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ച് കൊണ്ടുവരുന്നത്. വല്ലാര്‍പാടത്ത് വെച്ച് ഫയര്‍ഫോഴ്സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.
Discussion about this post