ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ രണ്ട് വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍, മോഡേണ കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമെന്ന് യുഎസ് ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ട്. എന്‍.വൈ.യു ഗ്രോസമാന്‍ സകൂള്‍ ഓഫ് മെഡിസിനില്‍ നടന്ന ലാബ് അധിഷഠിത പഠനത്തിലാണ് കണ്ടെത്തല്‍.
വാക്‌സിനുകളുടെ ആന്റിബോഡികള്‍ കോവിഡ് വകഭേദങ്ങളില്‍ അല്പം ദുര്‍ബലമാണ്, പക്ഷേ ഇത് വാക്‌സിനുകളുടെ സംരക്ഷണ ശേഷിയെ വളരെയധികം സ്വാധീനിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,” ശാസ്ത്രജ്ഞര്‍ പറയുന്നു. വാക്‌സിനുകളുടെ ചില ആന്റിബോഡികള്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമല്ല. എന്നാല്‍, മറ്റ് ചില ആന്റിബോഡികള്‍ വൈറസിനെ പ്രതിരോധിക്കുമെന്ന കണ്ടെത്തിയതായും ശാസത്രജ്ഞര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുവെന്നും വിദഗ്ധര്‍ പറഞ്ഞു.
നിലവിലെ വാക്‌സിനുകള്‍ ഇന്നുവരെ തിരിച്ചറിഞ്ഞ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് തങ്ങളുടെ ഫലങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും, വാക്‌സിനുകളെ കൂടുതല്‍ പ്രതിരോധിക്കുന്ന വകഭേദങ്ങള്‍ പുറത്തുവരാനുള്ള സാധ്യതയെ തള്ളികളയുന്നില്ല. വാക്‌സിനേഷന്‍ വ്യാപകമായി സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ഈ കണ്ടെത്തലുകള്‍ എടുത്തുകാണിക്കുന്നു, ഇത് വ്യക്തികളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും വൈറസ് വ്യാപനം കുറയ്ക്കുകയും കോവിഡ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
Discussion about this post