പശ്ചിമ കാർബി ആംഗ്ലോംഗ് ജില്ലയിൽ അസം-നാഗാലാൻഡ് അതിർത്തിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ദിമാസ നാഷണൽ ലിബറേഷൻ ആർമി (ഡിഎൻഎൽഎ) തീവ്രവാദികൾ കൊല്ലപ്പെട്ടു.
വെസ്റ്റ് കാർബി ആംഗ്ലോംഗ് അഡീഷണൽ പോലീസ് സൂപ്രണ്ട് പ്രകാശ് സോനോവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും അസം റൈഫിൾസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിക്കാൻ കഴിഞ്ഞത്.
കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് നാല് എകെ 47 റൈഫിളുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. മിഷിബൈലൂങ്ങിൽ ഇപ്പോഴും തിരച്ചിൽ നടക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Discussion about this post