കോഴിക്കോട്: മുട്ടില്‍ മരം മുറിക്കേസില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്ന് കാട്ടപ്പെടുമെന്ന പേടികൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാത്രമാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
”പരിസ്ഥിതി സ്നേഹികളായ ഇടതു നേതാക്കളെല്ലാം മൗനത്തിലാണ്. കല്പറ്റ എം.എല്‍.എ ആയ ശശീന്ദ്രന് വലിയ പ്രകൃതി സ്നേഹിയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സ്വന്തം ജില്ലയില്‍ നടന്ന ഇത്രയും വലിയ കൊള്ളയെ കുറിച്ച് അദ്ദേഹത്തിനും മിണ്ടാട്ടമില്ല. ആദിവാസികളോടും കര്‍ഷകരോടും കാട്ടിയുള്ള ഇത്രയും വലിയ വഞ്ചനയെ കുറിച്ച് നേതൃത്വം മറുപടി പറയണം” അദ്ദേഹം പറഞ്ഞു.
Discussion about this post