കൊച്ചി: കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ് വ്യക്തമാക്കി. തെലങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണമനുസരിച്ചാണ് യാത്രയെന്ന് എം.ഡി പറഞ്ഞു.
നേരത്തേ തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു കിറ്റെക്സിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണമെത്തിയിട്ടുണ്ടെന്ന് എം.ഡി നേരത്തേ അറിയിച്ചിരുന്നു.
Discussion about this post