ചലച്ചിത്ര നടി പ്രിയാമണിയുടെ വിവാഹം അസാധുവെന്ന ആരോപണവുമായി നടിയുടെ ഭർത്താവ് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ അയേഷ. താനും മുസ്തഫയും ഇപ്പോഴും ഭാര്യാ ഭർത്താക്കന്മാരാണെന്നാണ് അയേഷയുടെ ആരോപണം.
2013ലായിരുന്നു മുസ്തഫയും അയേഷയും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 2107ലായിരുന്നു മുസ്തഫ പ്രിയാമണിയെ വിവാഹം കഴിച്ചത്. തങ്ങൾ ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. അതിനാൽ മുസ്തഫയുടെ പുനർവിവാഹം അസാധുവാണെന്ന് അയേഷ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അയേഷയുടെ ആരോപണങ്ങൾ പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് മുസ്തഫയുടെ വാദം. മക്കൾക്ക് താൻ കൃത്യമായി ചിലവിന് കൊടുക്കാറുണ്ടെന്നും മുസ്തഫാ രാജ് പറയുന്നു.








