കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയുടെ അച്ഛൻ. തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പരാതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ചാക്കോ പല നേതാക്കളും വഴി തന്നെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
പി സി ചാക്കോയ്ക്ക് അജണ്ടയുണ്ട്. തന്നെയെയും ഭാര്യയെയും എൻസിപിയിൽ നിന്ന് പുറത്താക്കാനാണ് ചാക്കോയുടെ നീക്കം. ചാക്കോ പുണ്യാളൻ ചമയുകയാണെന്നും പെൺകുട്ടിയുടെ അച്ഛൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും തീരുമാനം. മന്ത്രി രാജിവയ്ക്കണമെന്ന നിലപാടിലാണ് യുവതി. മുഖ്യമന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം യുവതി പറഞ്ഞിരുന്നു.
Discussion about this post