ചെന്നൈ: സ്ഥിരമായി മദ്യപിച്ചെത്തി രോഗിയായ അമ്മയെ ഉപദ്രവിച്ചിരുന്ന അച്ഛനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. തിരുപ്പൂർ ഭാരതിദാസൻ നഗറിൽ ശ്രീരാം (49) എന്നയാളാണു കൊല്ലപ്പെട്ടത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്രശാലയിലെ കന്റീൻ നടത്തിയിരുന്നു. മകൻ 10–ാം ക്ലാസ് വിദ്യാർഥിയാണ്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നതു കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീരാം ശ്രീരേഖയെ മർദിച്ചു. മകൻ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇതോടെയാണു കത്തി ഉപയോഗിച്ച് പിതാവിന്റെ നെഞ്ചിൽ കുത്തിയത്.









