കൊല്ലം കൊട്ടാരക്കര ചെമ്പന്‍പൊയ്കയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി. പാര്‍ട്ടി അംഗത്വമില്ലാത്ത രണ്ടു പേര് സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് നേരത്തെ തന്നെ അഞ്ചു പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരില്‍ രണ്ട് പേര് ഇന്നലെ സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ മുന്‍ ഏരിയ സെക്രട്ടറി ബേബി അതില്‍ ഒരാളെ പിടിച്ചുതള്ളി. ഇതേ തുടര്‍ന്നാണ് തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചത്. ഇതിനിടയിലാണ് ഒരു പ്രവര്ത്തകന് അരയില്‍ തിരുകിയിരുന്ന കത്തി പുറത്തെടുത്തതോടെ സംഭവം കൂടുതല്‍ വഷളാവുകായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ കളപ്പുര ബ്രാഞ്ച് സമ്മേളനവും ബഹളത്തില്‍ കലാശിച്ചിരുന്നു. പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. കമ്മാടി ലോക്കല്‍ കമ്മിറ്റിയില്‍ മാത്രം രണ്ടു ബ്രാഞ്ച് സമ്മേളനങ്ങളാണ് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത്.
Discussion about this post