ദിസ്പൂര്‍: ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് കടയുടമ മോശമായി പെരുമാറിയതായി പരാതി. ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ആസമിലെ ബിശ്വനാഥ് ജില്ലയിലായിരുന്നു സംഭവം.
മൊബൈല്‍ ഫോണ്‍ കടയില്‍ ഇയര്‍ ഫോണ്‍ വാങ്ങുന്നതിനായാണ് പെണ്‍കുട്ടി എത്തിയത്. പെണ്‍കുട്ടിക്ക് ഇയര്‍ ഫോണ്‍ നല്കാന് തയ്യാറാകാതെ ജീന്‍സ് ധരിച്ചതിന് കളിയാക്കി കടയില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
താന്‍ കടയിലെത്തിയപ്പോള്‍ വൃദ്ധനായ കടയുടമ മോശമായി പെരുമാറിയതായും ഇനി മേലില്‍ കടയില്‍ കയറുരുതെന്ന് ആക്ഷേപിച്ച് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. വീടിനോട് ചേര്‍ന്നാണ് ഇയാള്‍ കട നടത്തുന്നത്. ബുര്‍ഖ ധരിക്കാതെ കടയിലെത്തുന്നത് തന്റെ കുടുംബത്തെ ബാധിക്കുമെന്ന് കടയുടമ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
പിന്നീട് പെണ്‍കുട്ടി ഉണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. ഈ വിവരം ചോദിക്കാനെത്തിയ പെണ്‍കുട്ടിയെ അച്ഛനെ കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായും പെണ്‍കുട്ടി പറഞ്ഞു.
Discussion about this post