മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മുന്‍ മുഖ്യമന്ത്രി. ആരോഗ്യ നില ഗുരുതരമാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വൃക്ക തകരാറിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.
ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പട്ടത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് വി എസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിഎസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post