കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. കുല്‍ഗാമിലെ അഷ്മുജി ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
പ്രദേശം വളഞ്ഞ സംയുക്തസേന നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തിനിടെ കുല്‍ഗാം ജില്ലയില്‍ മൂന്നാം തവണയാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടല്‍ രണ്ട് കമാന്‍ഡര്‍മാര്‍ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.










