പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരാൾ അറസ്റ്റിലായിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. സഞജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായിരിക്കുന്നത്.
അതസമയം പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണഘട്ടത്തിലായതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നാണ് പോലീസ് പറയുന്നത്.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ തിങ്കളാഴ്ചയാണ് ആദ്യ അറസ്റ്റ് നടന്നത്. നെന്മാറ സ്വദേശി സലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് വാഹനം ഓടിച്ചത് ഇയാളാണെന്നാണ് വിവരം.
Discussion about this post