ഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍ നിലവിൽ വന്നു. ‘അറ്റ് റിസ്ക്’ വിഭാഗത്തില്‍പ്പെടുന്ന ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്.ടി.ആര് പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല.
ശരാശരി ആറു മണിക്കൂര്‍ വേണ്ടി വരും. കണക്ഷന് ഫ്ലൈറ്റില്‍ പോകേണ്ടവര്‍ക്കും ഇത് ബാധകം. നെഗറ്റിവാണെങ്കില്‍ വീട്ടിലെത്തി ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. സംസ്ഥാനത്തെ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ക്വാറന്റീന് സംവിധാനങ്ങള്‍ പരിശോധിക്കും.
വിമാനത്താവളത്തിലെ സാമ്പിൾ പരിശോധനയില്‍ വൈറസ് പോസിറ്റീവായി കണ്ടാല്‍ ഐസൊലേഷന്‍ സംവിധാനത്തിലേക്ക് മാറ്റി ചികിത്സിക്കും. സാമ്പിൾ ഉടന്‍ തന്നെ പൂര്ണസജ്ജീകരണമുള്ള ലബോറട്ടറിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി നല്‍കും. സമ്പർക്കം പുലര്‍ത്തിയവരുടെ വിശദാംശങ്ങള്‍ ശേഖരിക്കും. സമ്പർക്കം പുലര്‍ത്തിയവര്‍ 14 ദിവസം ക്വാറന്റീനില്‍ പോകണം.
Discussion about this post