വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി.ജയരാജനെ കൊലയാളിയെന്ന് കെ കെ രമ വിളിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് സമ്മദിതായകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാതി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്. പരാതിയെത്തുടർന്ന് രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഈ കേസാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.
Discussion about this post