തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ നാളെമുതല്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന രാത്രികാല നിയന്ത്രണം സര്‍ക്കാര്‍ കടുപ്പിക്കുന്നു.
ഒരുവിധത്തിലുളള ആള്‍ക്കൂട്ടവും രാത്രിയില്‍ അനുവദിക്കില്ല, അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നീ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്.
സിനിമാ തിയേറ്ററുകളില്‍ രാത്രി 10ന് ശേഷമുളള പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ ദേവാലയങ്ങളിലും മത, സാമുദായിക, രാഷ്‌ട്രീയ, സാംസ്‌കാരികമായ ഒരു കൂടിച്ചേരലും ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
പുതുവര്‍ഷാഘോഷവും ഒമിക്രോണ്‍ വ്യാപന സാദ്ധ്യതയും മുന്‍നിര്‍ത്തി വ്യാഴാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ രാത്രികാല നിയന്ത്രണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പത്ത് മണിക്ക് കടകള്‍ അടയ്‌ക്കാനും ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
Discussion about this post