ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം കെജ്രിവാൾ തന്നെ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചത്.
“എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണ് ഉള്ളത്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ടവർ, ദയവായി ഐസൊലേഷനിൽ പ്രവേശിച്ച് കോവിഡ് പരിശോധന നടത്തണം,” ഡൽഹി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം തിങ്കളാഴ്ച 24 മണിക്കൂറിനുള്ളിൽ 4,099 പുതിയ കേസുകൾ ഡൽഹിയിൽ സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡൽഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കോവിഡ്-19 രോഗികളും രോഗമുണ്ടെന്ന് സംശയിക്കുന്നവരും ഹോം ഐസൊലേഷനിലാണ്. തിങ്കളാഴ്ച ഡൽഹിയിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഡൽഹിയിലെ മിക്ക കേസുകളും കോറോണയുടെ ഒമിക്രോൺ വകഭേദമാണ്.
Discussion about this post