ഗാന്ധിനഗര്‍: ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഫെബ്രുവരി നാല് വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 27 നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവാണ് ഫെബ്രുവരി നാല് വരെ നീട്ടിയത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യൂ.
ഷോപ്പിംഗ് കോപ്ലക്സുകള്‍, കടകള്‍, സലൂണ്‍, സ്പാ, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയ്ക്ക് രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കാം.
Discussion about this post