പുനീത് രാജ് കുമാര്‍ മരിക്കുന്നതിന് മുന്‍പ് അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയതാരത്തോടുള്ള ആദരസൂചകമായി ഈ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരാഴ്ച കന്നടയിലെ മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കാണാനായി നിരവധി ആരാധകരാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. സൈനികന്റെ വേഷത്തിലാണ് ചിത്രത്തില്‍ പുനീത് എത്തിയത്.
കന്നടയിലെ പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാര് കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മില്‍വെച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post