തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ 50 ശതമാനം സ്ത്രീ സംവരണം അധികമാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് ടി.എന്‍ സീമ എം.പി പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ജനാധിപത്യമഹിളാ അസോസിയോഷന് ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
ഭരണകാര്യത്തിലെ സ്ത്രീകളുടെ കാര്യപ്രാപ്തി തെളിയിക്കപ്പെട്ടതാണെന്നും കാന്തപുരത്തിന്റെ പ്രസ്താവനയെ വ്യക്തിപരമായ പ്രസ്താവന മാത്രമായി കണ്ടാല്‍ മതിയെന്നും വനിത കമ്മീഷന് അംഗം നൂര്‍ ബിന റഷീദ് പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള സംവരണം അധികപറ്റാണെന്നും ഭരണത്തിലുള്ള സ്ത്രീകള്‍ വെറുതെയിരിക്കുകയാണെന്നും അടുത്ത സീറ്റിലിരുന്ന് പുരുഷന്മാര് ഭരിക്കുകയാണെന്നും കാന്തപുരം ഒരു ചാനന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നുയ. കാന്തപുരത്തം രൂപീകരിച്ച കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടനയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ല.
Discussion about this post