ഡല്‍ഹി: ഇന്നു ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി യോഗത്തിനു പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം രാജ്യത്തെ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ഗതിക്ക് കാരണക്കാര്‍ ഗാന്ധി കുടുംബം തന്നെയാണെന്നാണ് താക്കൂറിന്റെ വിമര്‍ശനം.
ഗാന്ധി കുടുംബത്തിന് പുറത്ത് കോണ്‍ഗ്രസിന് ആരെയും കാണാന്‍ സാധിക്കുന്നില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളും നേതൃനിരയില്‍ വന്ന് പരിശ്രമിച്ചു നോക്കി ഫലമെന്താണെന്ന് കണ്ടവരാണ്. പശ്ചിമ ബംഗാളില്‍ രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍ അവിടെ കോണ്‍ഗ്രസിന് അക്കൗണ്ട് പോലും തുറക്കാനായില്ല. ഉത്തര്‍ പ്രദേശിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് പ്രിയങ്കാ ഗാന്ധിയാണ് വന്നത്. ഇവിടെയും സ്ഥിതി വ്യത്യാസപ്പെട്ടില്ല. കെട്ടി വച്ച തുക പോലും തിരിച്ച് കിട്ടാതെ വെറും രണ്ട് സീറ്റില്‍ ഒതുങ്ങിക്കൊണ്ട് കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കാണ്. കഴിവുകള്‍ ഉള്ളവരെ പരിഗണിക്കാതെ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങള്‍ എന്നും ഒരേ ഒരു കുടുംബത്തില്‍ തന്നെ ഒതുങ്ങുമോ എന്ന ചോദ്യം തന്നെയാണ് വീണ്ടും ഉയര്‍ന്നു വരുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതു വരെ കോണ്‍ഗ്രസ് പ്രതിസന്ധികളില്‍ നിന്ന് കര കയറില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. പഞ്ചാബിലെ ഭരണം നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണം ഗാന്ധി കുടുംബമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിരുന്നു. കുടുംബ രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിലെ ഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
ഇന്നു നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയെ പറ്റി അദ്ധ്യക്ഷ സോണിയ വിശദീകരിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നുപോകുത്. മുന്നിലുള്ള വഴികള്‍ പലതും കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും പാര്‍ട്ടിയുടെ ചെറുത്തുനില്‍പ്പ് പോലും ഇപ്പോള്‍ കനത്ത പരീക്ഷണമാണെന്നുമാണ് അവര്‍ യോഗത്തില്‍ പറഞ്ഞത്. ബി ജെ പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post