കൊല്ലം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയെ സംശയമുണ്ടെന്ന് സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ശാന്ത മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി, സാബു, സ്വാമി സൂക്ഷ്മാനന്ദ എന്നിവരെ ചോദ്യം ചെയ്യണമെന്ന് അവര്‍ പറഞ്ഞു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചവരില്‍ നിന്നെല്ലാം ക്രൈംബ്രാഞ്ച് മൊഴിയെടുക്കും.
ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തിലാണ്അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post