കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി-വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭക്തജനത്തിരക്ക് തുടങ്ങി. ഇന്ന് നടക്കുന്ന രഥോല്‍സവത്തിന് സാക്ഷികളാവാന്‍ ദേവി സന്നിധിയില്‍ ഭക്തജനത്തിരക്കേറി.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥോല്‍സവ ചടങ്ങുകള്‍ക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
മഹാനവമി ആഘോഷ ചടങ്ങുകള്‍ക്ക് ഇന്ന് 11.30 ന് ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന ചണ്ഢികാ യാഗത്തോടെയാണ് തുടക്കമാവുക. വൈകിട്ട് സന്ധ്യാദീപാരാധനക്ക് ശേഷം രാത്രി 9.45 ന് നടക്കുന്ന രഥോല്‍സവ ചടങ്ങുകള്‍ക്ക് തുടക്കമാവും. ക്ഷേത്രത്തിനകത്ത് പുഷ്പാലങ്കൃതമായ രഥത്തിലേറി ദേവി വിഗ്രഹം എഴുന്നളളിക്കുന്ന ചടങ്ങാണിത്.
ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് രഥോല്‍സവ ചടങ്ങുകള്‍. പതിവിന് വ്യത്യസ്തമായി വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാലിന് തന്നെ ക്ഷേത്ര നട തുറക്കും. ജ്യോതിഷ കണക്ക് പ്രകാരം എഴുത്തിനിരുത്തല്‍ ചടങ്ങുകളും നടക്കും.
Discussion about this post