ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്. അക്ഷയ്കുമാര്‍, ടൈഗര്‍ ഷറഫ് എന്നിവര്‍ പ്രധാന റോളുകളിലെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മലയാള സൂപ്പര്‍ താരം പൃഥ്വിരാജ് വില്ലാനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അക്ഷയ്കുമാറും ടൈഗര്‍ ഷറഫും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിരുന്നു.
സ്വപ്നതുല്യമായ കൂട്ടുകെട്ട് എന്ന വിശേഷണത്തോടെയാണ് പൃഥ്വിരാജ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് പരാമര്‍ശിച്ചതിനൊപ്പം അത്യന്തം വിസ്മയകരമായ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ല് എടുത്തുപറഞ്ഞാണ് താരത്തിന്റെ കുറിപ്പ്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക. നെഗറ്റീവ് റോളുകളില്‍ താല്‍പ്പര്യമുള്ള പൃഥ്വിരാജ് പ്രഭാസ് നായകനാകുന്ന സലാറിനും സമാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Discussion about this post