മലയാള ചലച്ചിത്ര ലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. ഈജിപ്റ്റില്‍ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ മാസ് ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുകയാണിപ്പോള്‍. ഏതാനും നിമിഷം മുമ്പാണ് നടി ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഈയടുത്ത കാലത്തൊന്നും ശോഭനയെ മോഡേണ്‍ ഔട്ട്ഫിറ്റില്‍ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ മാസ് ലുക്ക് ആരായാലും നോക്കിനിന്നുപോകും. 52കാരി എന്നു ലവലേശം പോലും തോന്നിപ്പിക്കാത്ത ചിത്രം. ഈജിപ്റ്റില്‍ അവധിക്കാലം ആഘോഷിക്കുന്ന നടി നെക്രോപൊളിസില് നിന്നും എടുത്തിരിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘നെക്രോപൊളിസ്-മരിച്ചവരുടെ നഗരം, കൂടുതല്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കൂ..’ എന്ന കുറിപ്പിനൊപ്പമാണ് ശോഭന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയനടിയുടെ പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
Discussion about this post