ന്യൂഡൽഹി : ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തു .ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും അവരുടെ ഭർത്താവ് ദീപക് കൊച്ചാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈയിലെ പ്രത്യേക കോടതി ഇരുവരെയും 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് ചട്ടങ്ങൾക്ക് വിരുദ്ധമായി വായ്പ നൽകിയ സംഭവത്തിലാണ് അന്വേഷണ ഏജൻസിയുടെ ഈ നടപടി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന്റെ ചുമതല ചന്ദാ കൊച്ചാർ ഏറ്റെടുത്തപ്പോൾ ചട്ടങ്ങൾ ലംഘിച്ച് വീഡിയോകോണിന്റെ വിവിധ കമ്പനികൾക്ക് ചില വായ്പകൾ അനുവദിച്ചുവെന്നാണ് ആരോപണം. 2012ൽ നൽകിയ 3250 കോടിയുടെ വായ്പയും ഇതിൽ ഉൾപ്പെടുന്നു.
Discussion about this post