പട്‌ന: അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ബിഹാറിലെ ‘മൈ സെക്കൻഡ് വൈഫ്’ റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത് . ഏറെ നേരമായിട്ടും വീട് തുറക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരാണ് വിവരം പോലീസിൽ അറിയിച്ചത് .
ബാർഹ് പോലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് . വ്യക്തമായ കാരണങ്ങളുള്ള ആത്മഹത്യാ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കടയുടെ ഉദ്ഘാടനത്തിന് പിന്നാലെ, കടയുടെ പേരിനെച്ചൊല്ലി രഞ്ജിത് കുമാറും ഭാര്യ സുഷമ കുമാരിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി.
ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തന്റെ ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് റസ്റ്റോറന്റ് തുറന്നതെന്ന് ഉദ്ഘാടനദിവസം രഞ്ജിത് കുമാർ പറഞ്ഞിരുന്നു.









