ത്വക് രോഗങ്ങൾക്ക് പരിഹാരമായി ദന്തപാല

കാലപ്പഴക്കം ചെന്ന ത്വക്ക് രോഗങ്ങള്‍ പോലും ദന്തപാല എണ്ണയുടെ ഉപയോഗത്തിലൂടെ കുറയും.

Published by
Brave India Desk

കാലം മാറുന്നതിനു അനുസൃതമായി രോഗങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ത്വക്കിന്റെ അനാരോഗ്യമാണ്‌ കൂട്ടത്തിൽ പ്രധാനം. ആന്റിബയോട്ടിക്ക് പോലുള്ള മരുന്നുകൾ കഴിക്കാൻ മടിച്ചു പലരും ത്വക്കിന്റെ ആരോഗ്യം കളഞ്ഞുകുളിക്കുകയാണ്. എന്നാൽ ആയുർവേദത്തിൽ ത്വക്ക് രോഗങ്ങൾക്കുള്ള പൂർണപരിഹാരമുണ്ടെന്നു പലർക്കും അറിയില്ല. ഇത്തരത്തിൽ അറിയാതെ കിടക്കുന്ന ഒന്നാണ് ദന്തപാല എണ്ണയുടെ ഉപയോഗം.

കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, സ്‌കിന്‍ അലര്‍ജികള്‍, ചൊറിച്ചില്‍ തലയില്‍ താരന്‍ എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്. ഇതിനെയെല്ലാം ഒരൊറ്റ ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമാണ് ദന്തപ്പാല.ദന്തപ്പാലയുടെ ഇല എടുക്കുക. ഇലയുടെ അളവ് എത്രത്തോളമുണ്ടോ അത്രയ്ക്കും വെളിച്ചെണ്ണയും എടുക്കുക. ഇല നന്നായി പിച്ചിചീന്തി വെളിച്ചെള്ളയില്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഇട്ട് വെയിലത്ത് വയ്്കുക.

ദിവസങ്ങള്‍ കഴിയുംതോറും വെളിച്ചെണ്ണയുടെ നിറം നല്ല വൈന്‍ നിറം ആകുവാന്‍ ആരംഭിച്ചിട്ടുണ്ടാകും. എത്രത്തോളം ദിവസം വെയിലത്ത് ഇരിക്കുന്നുവോ അത്രത്തോളം ഗുണവും കൂടുന്ന വെളിച്ചെണ്ണയാണിത്. ദന്തപാല എണ്ണ താരന്‍ വേഗത്തില്‍ മാറ്റുന്നതിനും സ്‌കാള്‍പ്പ് വൃത്തിയാക്കുന്നതിനും നല്ലരീതിയില്‍ സഹായിക്കുന്നു.

ത്വക്ക് രോഗമായ സോറീയാസീസ് മൂലം ത്വക്കില്‍ കാണപ്പെടുന്ന തടിപ്പും ചൊറിച്ചിലും വ്രണങ്ങളുമെല്ലാം ദന്തപ്പാല വെളിച്ചെണ്ണ ഉപയോഗക്കുമ്പോൾ മാറുന്നു.കൂടാതെ കാലില്‍ അമിതമായി രൂപപ്പെടുന്ന മൊരിയും വരള്‍ച്ചയും തടയുവാന്‍ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കാലപ്പഴക്കം ചെന്ന ത്വക്ക് രോഗങ്ങള്‍ പോലും ദന്തപാല എണ്ണയുടെ ഉപയോഗത്തിലൂടെ കുറയും

Share
Leave a Comment

Recent News