കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തെ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്നും കോടതി ചോദിച്ചു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും തുടരന്വേഷണം വേണമെന്നും കാട്ടി അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് കമാല്‍പാഷയുടെ നിരീക്ഷണം. രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന്റെ നിലപാട് പത്രികാരൂപത്തില് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങി മരിച്ചു? പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ എന്തു കൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്നും കോടതി ചോദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.
അതേ സമയം സ്വാമിയുടെ മരണത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആറ് എസ്.പിമാര്‍ കേസ് അന്വേഷിച്ചിട്ടുണ്ട്. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ പോലീസിനെയാണ് സമീപിക്കേണ്ടത്. ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് എന്ത് അടിസ്ഥാനമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. പുതിയ തെളിവുണ്ടെങ്കില്‍ ഏത്് അന്വേഷണത്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post