ചെന്നൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ചലച്ചിത്ര നിർമ്മാതാവുന്നു. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെയാണ് ധോണി നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കുന്നത്.
ഹരീഷ് കല്യൺ,ഇവാന, എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ യോഗി ബാബുവും നദിയ മൊയ്തുവും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ജയറക്ടർ. വിശ്വജിത്താണ് ഛായാഗ്രഹണം. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. കുടംബചിത്രമാണ് ധോണി എന്റർടെയ്ൻമെന്റിലൂടെ ഒരുങ്ങുന്നതെന്ന് ധോണി വ്യക്തമാക്കി.
അർത്ഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേർന്നാണ് ഈ സിനിമയെന്നും ധോണി എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു.
Leave a Comment