കുറഞ്ഞ നിക്ഷേപത്തിൽ മികച്ച വരുമാനം ലഭിക്കുന്ന ഒരു ബിസിനസ് ആണോ നിങ്ങളുടെ ലക്ഷ്യം? കൃഷിയിൽ അല്പം താല്പര്യം കൂടിയുണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കാതെ അക്വാപോണിക്സ് എന്ന മേഖല തെരഞ്ഞെടുക്കാം.അക്വാപോണിക്സ് എന്നാല്‍ കരയിലും ജലത്തിലും ചെയ്യുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു കൊണ്ടുള്ള കൃഷി രീതിയാണ്. കേൾക്കുമ്പോൾ അല്പം അത്ഭുതം തോന്നുന്നത് സ്വാഭാവികം.മികച്ച വരുമാനം നേടാൻ കഴിയുന്ന ഒരു മേഖലയാണിത്.
മുൻപരിചയം ഇല്ലെങ്കിൽ പോലും ഈ മേഖലയിലേക്ക് താല്പര്യമുള്ളവർക്ക് കടന്നു വരൻ സാധിക്കും. മണ്ണും രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും മറ്റും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാം. മത്സ്യകൃഷിയും മണ്ണില്ലാ കൃഷിരീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിക്കുന്നുണ്ട്. അക്വാപോണിക്സ് രീതിയില്‍ വളരുന്ന ചെടികള്‍ക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ല. അതിനാല്‍ ഇതൊരു ആയാസരഹിത കൃഷിസമ്പ്രദായമാണെന്നു പറയാം.
മത്സ്യം വളര്‍ത്താനുള്ള ടാങ്ക്, ചെടികള്‍ വളര്‍ത്താനുള്ള ഗ്രോ ബെഡ് വെള്ളം ഒഴുക്കുന്നതിനാവാശ്യമായ പമ്പ് എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍.വീടിനു പുറകിലെ നാലുസെന്റ് ഭൂമിയില്‍ കുളം കുഴിച്ച് അതില്‍ മീന്‍ വളര്‍ത്തി ഇത്തരത്തിൽ വരുമാനമുണ്ടാക്കാൻ സാധിക്കും.
അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാമെന്നതുകൂടാതെ വരുമാനമാര്‍ഗവുമാകും.
ആയിരം ലിറ്ററിന്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ് .വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായ ഏതിനം മീനും ഇത്തരത്തില്‍ വളര്‍ത്താം. അക്വാപോണിക്സ് ജലകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതി രൂപരേഖയായിട്ടില്ല. അതുവന്നാലേ കര്‍ഷകര്‍ക്ക് സബ്സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടൂ
Discussion about this post