പുതുപ്പള്ളി: യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പില്‍ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിനെ ജനങ്ങള്‍ ഇത്തവണയും വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനം തള്ളും. ബാര്‍ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓര്‍ക്കണം- മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷന് പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ബാര്‍ കോഴ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും യുഡിഎഫ് മികച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post