തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ത്രിശങ്കുവില്‍. നൂറ് സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചതോടെ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായി. 42 സീറ്റുകളോടെ കഴിഞ്ഞ തവണത്തെ ഭരണക്കാരായ എല്‍ഡിഎഫാണ് മുന്നില്‍. 34 സീറ്റുകളുമായി ബിജെപി തൊട്ട് പിന്നിലുണ്ട്. യുഡിഎഫ് ആകട്ടെ 21 സീറ്റിലൊതുങ്ങി. മൂന്ന് സീറ്റുകളില്‍ മറ്റുള്ളവര്‍ വിജയിച്ചു.
കഴിഞ്ഞ തവണ ആറ് സീറ്റുകളില്‍ ജയിച്ചിരുന്ന സീറ്റുകളില്‍ അഞ്ചിരട്ടിയിലധികമായി വര്‍ദ്ധിച്ചു. ബിജെപി കേന്ദ്രങ്ങള്‍ പോലും പ്രതീക്ഷിക്കാതിരുന്ന വിജയമാണ് തിരുവനന്തപുരത്ത് ഉണ്ടായത്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്ഡത്ഥി രാജന് ബാബു ഉള്‍പ്പടെയുള്ള പ്രമുഖരെ തറപറ്റിച്ചായിരുന്നു ബിജെപിയുടെ പടയോട്ടം.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ സിപിഎം ഭൂരിപക്ഷം നേടുമെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും ബിജെപി പിന്നീട് ഞെട്ടിക്കുന്ന മുന്നേറ്റം കൈവരിക്കുകയായിരുന്നു.
പത്തില്‍ കുറവ് വോട്ടിന് ബിജെപി തോറ്റത് പതിനഞ്ചോളം ഡിവിഷനുകളില്‍
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തോറ്റത് ചെറിയ വോട്ടിന്. പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ 15 വാര്‍ഡുകളില്‍ തോറ്റതെന്ന് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകള്‍ പറയുന്നു. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥി അശോക് കുമാര്‍ രണ്ട് വോട്ടിനാണ് പരാജയപ്പെട്ടത്.
നിരവധി വാര്‍ഡുകളില്‍ ബിജെപി എല്‍ഡിഎഫിനെയും, യുഡിഎഫിനെയും മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് അകറ്റിയത് ബിജെപിയുടെ വലിയ മുന്നേറ്റമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിപക്ഷം വാര്‍ഡുകളിലും നല്ല ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.
Discussion about this post