കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പത്തു സീറ്റുകളില്‍ മത്സരിച്ച ട്വന്റി 20 സ്ഥാനാര്‍ഥികളില്‍ എട്ടു പേര് വിജയിച്ചു. മോശം ജനപ്രതിനിധികളെ തിരിച്ചുവിളിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തെരഞ്ഞെടുപ്പില്‍ കോര്‍പറേറ്റ് സ്ഥാപനമായ കിറ്റെക്സിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടന ട്വന്റി 20 മത്സരിച്ചത്.
രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിക്കുന്നില്ലെന്നും ജനങ്ങളുെട അംഗീകരത്തിനുവേണ്ടിയാണ് മത്സരിക്കുന്നതെന്നുമായിരുന്നു ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്ററും കിറ്റക്സ് ഗാര്‍മെന്റ്സ് സിഎംഡിയുമായ സാബു ജേക്കബ് പറഞ്ഞത്. ഗ്രൂപ്പിന് കീഴില്‍ രണ്ടുവര്‍ഷം മുന്‍പാണ് ട്വന്റി 20 കൂട്ടായ്മ രൂപീകരിച്ചത്.
കിഴക്കമ്പലം പഞ്ചായത്തിെല 19 വാര്‍ഡുകളിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേലക്കുളം, കിഴക്കമ്പലം, പൂക്കാട്ടുകുളം ഡിവിഷനിലും ജില്ലാ പഞ്ചായത്തിലെ വെങ്ങോല ഡിവിഷനിലുമാണ് ട്വന്റി 20 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്.
സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും വനിതകളായിരുന്നു. മിക്കവരും ബിരുദധാരികള്‍. നിലവില്‍ 17 സീറ്റുകള്‍ നേടി യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2020ഓടെ കിഴക്കമ്പലത്തെ മാതൃകാ പഞ്ചായത്താക്കുമെന്നാണ് സംഘടനയുടെ വാഗ്ദാനം.
Discussion about this post