അമൃത്പാൽ സിംഗിനെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടെ സഹായം തേടി പഞ്ചാബ് പോലീസ്; ഒരു സഹായി കൂടി പിടിയിൽ

Published by
Brave India Desk

ചണ്ഡീഗഡ് : ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിംഗിന്റെ സഹായി പിടിയിൽ. വീഡിയോകൾ ചിത്രീകരിക്കാൻ അമൃത്പാൽ സിംഗിന് ഫോണുകൾ എത്തിച്ചു കൊടുത്തയാളാണ് പിടിയിലായത്. വീഡിയോകളും ഓഡിയോകളും പങ്കുവെച്ച് ഐപി അഡ്രസുകൾ യുകെ, കാനഡ, യുഎസ്, ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേതായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ആരാധനാലയങ്ങളിൽ നിന്ന് വീഡിയോകൾ ചിത്രീകരിച്ച ശേഷം ഇവ വിദേശത്തേക്ക് അയച്ച് കൊടുക്കുകയായിരുന്നു എന്നാണ് വിവരം. ഈ വീഡിയോകൾ പങ്കുവെച്ചവരെ കണ്ടെത്താൻ പഞ്ചാബ് പോലീസ് കേന്ദ്ര ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.

അതിനിടെ, പഞ്ചാബ് പോലീസ് അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ ഹോഷിയാർപൂർ ജില്ലയിലെ ഇയാളുടെ ഒളിത്താവളങ്ങളിലേക്കും വ്യാപിപ്പിച്ചു. ജലന്ധർ, ഹോഷിയാർപൂർ, അമൃത്സർ എന്നിവയുൾപ്പെടെ മൂന്ന് ജില്ലകളിലും പരിസരങ്ങളിലും സ്ഥിതി ചെയ്യുന്ന വിവിധ ദേരകളിൽ പഞ്ചാബ് പോലീസ് റെയ്ഡ് നടത്തി. അമൃത്പാലും സഹായികളും കഴിഞ്ഞ ഒരാഴ്ചയായി മൂന്ന് വ്യത്യസ്ത ദേരകളിൽ താമസിച്ചിരുന്നുതായാണ് വിവരം ലഭിക്കുന്നത്.

Share
Leave a Comment

Recent News