പദ്മ അവാർഡുകൾ വിതരണം ചെയ്ത് രാഷ്ട്രപതി; പിതാവിനായി പുരസ്‌കാരം ഏറ്റ് വാങ്ങി അഖിലേഷ് യാദവ്; ചടങ്ങിൽ തിളങ്ങി കീരവാണിയും സുധ മൂർത്തിയും

Published by
Brave India Desk

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണ ചടങ്ങ് പൂർത്തിയായി. രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ തന്റെ പിതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് മരണാനന്തര ബഹുമതിയായി നൽകുന്ന പത്മവിഭൂഷൺ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഏറ്റുവാങ്ങി.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും നോവലിസ്റ്റുമായ സുധ മൂർത്തി രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൺ സ്വീകരിച്ചു.സാമൂഹിക പ്രവർത്തനത്തിനുള്ള സംഭാവനകൾ പരിഗണിച്ചാണ് സുധ മൂർത്തിയെ രാജ്യംപത്മഭൂഷൺ നൽകി ആദരിക്കുന്നത്.

ഓസ്‌കാർ പുരസ്‌കാര ജേതാവായ ‘നാട്ടു നാട്ടു’ എന്ന ഗാനം രചിച്ച സംഗീതജ്ഞൻ എം എം കീരവാണി പത്മശ്രീ, രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. സൂപ്പർ 30′ കോച്ചിംഗ് പ്രോഗ്രാമിന്റെ സ്ഥാപകനായ ആനന്ദ് കുമാർ ഇന്ന് നടന്ന ചടങ്ങിൽ പത്മശ്രീ ഏറ്റുവാങ്ങി.

ബുദ്ധമത ആത്മീയ നേതാവും തിക്സി ആശ്രമത്തിന്റെ തലവനുമായ കുഷോക് തിക്സെ നവാങ് ചമ്പ സ്റ്റാൻസിൽ,മണിപ്പൂരിന്റെ മുൻ ഉപമുഖ്യമന്ത്രി തൗനോജം ചൗബ സിംഗ് എന്നിവർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ നൽകി ആദരിച്ചു.

Share
Leave a Comment

Recent News