ഏറ്റവും മികച്ച ടീം സിഎസ്‌കെ എന്ന് ബ്രാവോ; അത് മുംബൈ ഇന്ത്യൻസ് ആണെന്ന് പൊള്ളാർഡ്; തർക്കിച്ച് താരങ്ങൾ; വീഡിയോ വൈറൽ

Published by
Brave India Desk

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടിയതിന്റെ ആഘോഷം രാജ്യത്ത് ഇനിയും അവസാനിച്ചിട്ടില്ല. ഫൈനൽസിന്റെ ഗുജറാത്ത് ടൈറ്റൻസിനെ അവസാന ബോളിൽ കീഴ്‌പ്പെടുത്തിക്കൊണ്ട് അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയതോടെ സിഎസ്‌കെ കിരീട നേട്ടത്തിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി. അതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഫാൻ ഫൈറ്റുകളും നടക്കുന്നുണ്ട്. അങ്ങനെ ഒരു ഫെറ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നാണ് ചെന്നൈയുടെ മികച്ച താരവും ഈ സീസണിലെ ബൗളിംഗ് പരിശീലകനുമായിരുന്ന ഡ്വയിൻ ബ്രാവോ പറയുന്നത്. എന്നാൽ മംബൈ ഇന്ത്യൻസ് ചെന്നൈക്ക് മുമ്പെ അഞ്ച് ഐപിഎൽ കിരീടം നേടിയിട്ടുണ്ടെന്ന് മുംബൈയുടെ ഇതിഹാസ താരവും ഈ സീസണിലെ ബാറ്റിംഗ് പരിശീലകനുമായിരുന്ന കെയ്‌റോൺ പൊള്ളാർഡ് പറഞ്ഞു. പൊള്ളാർഡിനൊപ്പം കാറിലിരുന്നുള്ള സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയാണ് ബ്രാവോ ട്വിറ്ററിൽ പങ്കുവെച്ചത്.

ചെന്നൈക്ക് ചാമ്പ്യൻസ് ട്രോഫി കിരീടം കൂടിയുണ്ടെന്ന് ബ്രാവോ മറുപടി നൽകി. ചെന്നൈ രണ്ട് തവണ ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടിയിട്ടുണ്ട്. മുംബൈക്ക് ഒരു തവണ മാത്രമെ ചാമ്പ്യൻസ് ട്രോഫിയിൽ വിജയിക്കാനായുള്ളൂ എന്നും ബ്രാവോ ഓർമപ്പിച്ചു.

വീഡിയോ കാണാം

ഇതിന് പിന്നാലെ സ്വന്തം വിജയത്തെ ചൊല്ലിയും തർക്കം നടന്നു. കിരീട നേട്ടങ്ങളിൽ പൊള്ളാർഡിനേക്കാൾ മുന്നിലാണ് താനെന്ന് ബ്രാവോ പറഞ്ഞു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ 17 കിരീടങ്ങൾ തനിക്കുണ്ടെന്നും എന്നാൽ പൊള്ളാർഡിന് 15 എണ്ണമെ ഉള്ളൂവെന്നും തനിക്കൊപ്പമെത്താൻ ഇനിയും പരിശ്രമിക്കണമെന്നുമാണ് ബ്രാവോ പറഞ്ഞത്. തന്റെ പേര് പറയുമ്പോൾ അൽപം ബഹുമാനമൊക്കെ ആകാം എന്നും ബ്രാവോ പറയുന്നു.

ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബ്രാവോയെയും പൊള്ളാർഡിനെയും പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Share
Leave a Comment

Recent News