ന്യൂഡൽഹി : രാജ്യത്ത് പെൺകുട്ടികൾ ജാഗ്രതയോടെ ഇരിക്കണമെന്ന നിർദ്ദേശവുമായി ബിജെപി നേതാവും എപിയുമായ പ്രഗ്യ സിംഗ് ഠാക്കൂർ. ചുറ്റിനുമുള്ളവർ കഴുകന്മാരെപ്പോലെ അവരുടെ ദൗത്യവുമായി മുന്നേറുകയാണെന്നും അവരിൽ നിന്ന് പെൺകുട്ടികൾ രക്ഷനേടണമെന്നും പ്രഗ്യ സിംഗ് പറഞ്ഞു.
”ധർമ്മത്തിൽ വിശ്വസിക്കുന്നവർ കുറഞ്ഞുവരുമ്പോൾ, സമൂഹത്തിൽ അനീതി വർദ്ധിക്കുന്നു. അപ്പോൾ അനീതി ചെയ്യുന്നവർ ആ ദൗത്യവുമായി മുന്നോട്് പോകുകയാണ്. വൻ ഗൂഢാലോചനകൾക്ക് പിന്നാലെ ഹിന്ദു പെൺകുട്ടികളെ കബളിപ്പിക്കുകയാണ്. ഹിന്ദു പെൺകുട്ടികൾ ശ്രദ്ധിക്കണം, അവരുടെ ജീവിതം സുരക്ഷിതമല്ല” പ്രഗ്യ സിംഗ് ഠാക്കൂർ പറഞ്ഞു.
ഡൽഹിയിലെ 16 കാരിയായ പെൺകുട്ടിയെ 20 കാരനായ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവം പ്രഗ്യ സിംഗ് പരാമർശിച്ചു. മെയ് 28 ന് രാത്രിയാണ് ആളുകൾ നോക്കി നിൽക്കെ സാഹിൽ എന്ന യുവാവ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്.
കത്തികൊണ്ട് ഇരുപതോളം തവണ കുത്തിയിട്ടും പ്രതികാരം തീരാതെ ഇയാൾ കോൺക്രീറ്റ് സ്ലാബെടുത്ത് പെൺകുട്ടിയുടെ തലയിലേക്ക് ഇടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ ആന്തരികാവയവങ്ങൾ വരെ പുറത്തുവന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പെൺകുട്ടി മറ്റൊരാളോട് അടുപ്പം കാണിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് യുവാവ് പറഞ്ഞത്.









