ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. 3000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള എംവി എംപ്രസ് ക്രൂയിസ് ആണ് ചെന്നൈ തുറമുഖത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കാണ് ആദ്യ യാത്ര. 750ഓളം യാത്രക്കാരാണ് ആദ്യ യാത്രയുടെ ഭാഗമായിരിക്കുന്നത്. അഞ്ച് ദിവസമാണ് യാത്ര നീളുന്നത്.
ശ്രീലങ്കയിലെ ട്രൈക്കോൺമല്ലെ, ഹമ്പൻടോട്ട, ജാഫ്‌ന എന്നീ സ്ഥലങ്ങളെയാണ് ചെന്നൈയുമായി ബന്ധിപ്പിക്കുന്നത്. ചെന്നൈയെ ക്രൂയിസ് ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് സർബാനന്ദ സോനോവാൾ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ടി നിരവധി ആകർഷണങ്ങളാണ് കപ്പലിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. തൂത്തുക്കുടി തുറമുഖത്തിന്റെ വികസനവും എത്രയും വേഗം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നതെന്ന പ്രതിപക്ഷ വിമർശനത്തേയും അദ്ദേഹം തള്ളി. വികസനം എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായാണ് ബിജെപി നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Leave a Comment