ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങണമെന്ന് ഹൈക്കോടതി

Published by
Brave India Desk

കൊച്ചി: മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജൻ സ്‌കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു.

വ്യാജവാർത്ത നൽകി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തിരുന്നു.ഇതിന് പിന്നാലെ അദ്ദേഹം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.ഈ ഹർജിയാണിപ്പോൾ കോടതി തള്ളിയിരിക്കുന്നത്.

ജൂൺ 29ന് ഷാജൻ സ്‌കറിയയോട് ഇഡിക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതാണ്.വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) ഹാജരാകാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഷാജന് വീണ്ടും നോട്ടീസ് അയയ്ക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News