ചെന്നൈ: അഴിമതി കേസിലെ പ്രതിയായ മുൻ മന്ത്രി സെന്തിൽ ബാലാജിയ്‌ക്കെതിരെ നടപടി സ്വീകരിച്ച ഗവർണർ ആർഎൻ രവിയ്‌ക്കെതിരെ സിപിഎം. ഗവർണറുടെ നടപടി അപലപനീയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഗവർണറെ രാഷ്ട്രപതി ഉടൻ തിരിച്ചു വിളിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
സെന്തിൽ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.
മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമല്ലാതെ മന്ത്രിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഗവർണർക്ക് അധികാരമില്ല എന്നിരിക്കെ ഇത് തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടിയാണ്. സംസ്ഥാന രാഷ്ട്രീയത്തിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലും ഇടപെടുന്ന വിധത്തിലുള്ള നീക്കങ്ങളാണ് രവി തുടർച്ചയായി സ്വീകരിച്ചുവരുന്നതെന്നും സിപിഎം ആരോപിച്ചു.
തൽക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു മന്ത്രിയെ പുറത്താക്കിയ ഒടുവിലത്തെ ഈ നീക്കം ഗവർണർ പദവി വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നത് വ്യക്തമാക്കുന്നു. ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തെ ഗവർണർ സ്ഥാനത്തു നിന്ന് ഉടൻ തിരിച്ചുവിളിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Discussion about this post