അഹമ്മദാബാദ് : ഗാർഹിക പീഡനത്തിന് ഭർത്താവിനെ ജയിലിന് അകത്താക്കിയത് ഏഴ് തവണ. ഓരോ അറസ്റ്റിന് ശേഷവും ഭാര്യ സ്വയം ജാമ്യം നിന്ന് ഭർത്താവിനെ പുറത്തിറക്കും. ഗുജറാത്തില മെഹസാനയിലാണ് ഈ വിചിത്രമായ കേസ് റിപ്പോർട്ട് ചെയ്തത്. കാഡി സ്വദേശികളായ പ്രേംചന്ദ് മാലി- സോനു ദമ്പതികളാണ് പത്ത് വർഷമായി അകത്ത് കിടക്കുന്നതും പുറത്തിറങ്ങുന്നതും ശീലമാക്കിയത്.
2001 ലാണ് ഇരുവരും വിവാഹിതരായത്. 2014 ൽ ഇവർ തമ്മിലുളള പ്രശ്‌നങ്ങൾ ആരംഭിച്ചു. . 2015ലാണ് സോനു തന്റെ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ആദ്യത്തെ കേസ് ഫയൽ ചെയ്തത്. ഇത് അവൾക്ക് പ്രതിമാസം 2,000 രൂപ ജീവനാംശം നൽകാനുള്ള കോടതി ഉത്തരവിലേക്ക് നയിച്ചു. ദിവസ വേതനക്കാരനായ പ്രേംചന്ദ്, ജീവനാംശ തുക നൽകാൻ പാടുപെട്ടു. ഇതാണ് ആദ്യ അറസ്റ്റിലേക്ക് നയിച്ചത്. അഞ്ച് മാസം ജയിലിൽ കിടന്ന പ്രേംചന്ദിനെ ഭാര്യ സോനു ഇടപെട്ടാണ് ജാമ്യത്തിൽ പുറത്തിറക്കിയത്.
കുറച്ച് നാളുകൾക്ക് ശേഷം വീണ്ടു അവർ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചു. എന്നാൽ ബന്ധം കൂടുതൽ വഷളായി. 2016 മുതൽ 2018 വരെ ഓരോ വർഷവും ഗാർഹിക പീഡനത്തിന്റെ പേരിൽ പ്രേംചന്ദ് അറസ്റ്റിലായി. എന്നാൽ ഓരോ തവണയും സോനു അയാളുടെ മോചനം ഉറപ്പാക്കി.
2019ലും 2020ലും പ്രേംചന്ദ് ജയിലിലായി. പക്ഷേ സോനു വീണ്ടും രക്ഷപ്പെടുത്തി. ഈ വർഷം ആദ്യം പ്രേംചന്ദിന് ജീവനാംശം നൽകാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും അറസ്റ്റ് ഉണ്ടായത്. എന്നാൽ ജൂലൈ 4 ന് സോനു വീണ്ടും ജയിൽ മോചിതനായി. തുടർന്ന് അവർ കാദിയിലെ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയ സോനു തന്റെ വാലറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി പറഞ്ഞു. എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞ് സോനു നിഷേധിക്കുകയായിരുന്നു. ഇത് പുതിയ വഴക്കിനും ആക്രമണത്തിനും കാരണമായി. ഇതോടെ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സോനുവും മകനും ഉപദ്രവിച്ചെന്ന് ആരോപിച്ച് അദ്ദേഹം പോലീസിൽ പരാതിയും നൽകി.








