കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കസ്റ്റംസ് 1709 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തില്‍ രണ്ട് ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് സ്വര്‍ണം കാണപ്പെട്ടത്. ഇവയ്ക്ക് 85 ലക്ഷത്തിലധികം രൂപം മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.
ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ശുചിമുറിയല്‍ നിന്നും സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ബഹറിനില്‍ നിന്ന് വന്ന യാത്രക്കാരിയില്‍ നിന്ന് 529.39 ഗ്രാം സ്വര്‍ണം കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ചെരുപ്പിന്റെ സോളില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് അവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Discussion about this post