കൊച്ചി: വയനാട് ജില്ലയിലെ കൃഷ്ണഗിരി വില്ലേജില്‍ ഉള്‍പ്പെട്ട 1444 ഏക്കര്‍ ഭൂമി കൃത്രിമ രേഖകളുണ്ടാക്കി മുന്‍ മന്ത്രി എംപി വീരേന്ദ്രകുമാറും, എം.വി ശ്രയാംസ് കുമാറും സ്വന്തമാക്കിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി രാജന് പറയുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് കൂടുതല്‍ ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കുന്നതിന് പുഞ്ച ശീട്ട് പ്രകാരം വീരേന്ദ്രകുമാറിന്റെ പിതാവിന് ഭൂമി നല്കി. പിന്നീടത് വീരേന്ദ്രകുമാറിനും, മകനും ആധാരപ്രകാരം ലഭിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി ലഭിച്ചുവെന്നതിന് കാരണമായി ഇവര്‍ നല്കിയ പുഞ്ച ശീട്ട് കൃത്രിമമാണന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇരു മുന്നണികളുടെയും കാലത്ത് റവന്യു മന്ത്രിമാരായിരുന്ന കെ.പി രാജേന്ദ്രനും, അടൂര്‍ പ്രകാശും സംഭവത്തില്‍ കുറ്റക്കാരാണ്. ശ്രയാംസ് കുമാര്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്ന് തഹസീല്‍ദാര്‍ ആദ്യം സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ക്രോസ് വിസ്താരത്തില്‍ മാറ്റി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുട സമര്ദ്ദപ്രകാരമാണ് ഇത്.
കൃത്രിമരേഖകളുണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്നും പി രാജന് പറയുന്നു. അന്നത്തെ മുഖ്യമന്ത്രി വിഎസും അതിന് ശേഷം വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗുരുതരമായ തെറ്റാണ് ചെയ്തത്. ഗവര്‍ണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഇതുവരെയും അത് നല്‍കിയിട്ടില്ല. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ വീരേന്ദ്രകുമാറിന് കൂട്ട് നിന്ന വിഎസിനെയും ഉമ്മന്‍ചാണ്ടിയേയും കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്നും പി രാജന് ആവശ്യപ്പെട്ടു.
വീരേന്ദ്രകുമാറിനെയും, ശ്രയാംസ്കുമാറിനെയും സഹായിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് 1984ലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ പല കാര്യങ്ങളും മറച്ചുവെച്ചുവെന്നും പി രാജന് ആരോപിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായ പി രാജന് മാതൃഭൂമിയിലെ സീനിയര്‍ ലേഖകനായിരുന്നു.
Discussion about this post