ലേ: ലഡാക്കിൽ കഴിഞ്ഞ ദിവസം സൈനിക വാഹനം മലയിടുക്കിൽ വീണ് വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും എട്ട് സൈനികരുമാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
ലഡാക്കിലെ ലേയിൽ താവളമാക്കിയ 14 കോർപ്പിലെ സൈനികരാണ് അപകടത്തിൽപെട്ടത്. കാരു ഗാരിസണിൽ നിന്നും ലേയ്ക്ക് സമീപമുളള ക്യാരിയിലേക്ക് ട്രൂപ്പിനെയും കൊണ്ട് സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. വാഹനം പാടേ തകർന്നിരുന്നു.
സൈനിക കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പുഷ്പചക്രം അർപ്പിച്ച് അന്ത്യാഭിവാദ്യം നൽകി. രാജ്യം എന്നും ആ സൈനികരോടും അവരുടെ കുടുംബത്തോടും കടപ്പെട്ടിരിക്കുമെന്ന് ഇതിന്റെ ചിത്രം പങ്കുവെച്ച് സൈന്യം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
Discussion about this post