ഉടുമ്പൻചോല :ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്ന സി പി എം ഓഫിസിനെതിരെ നോട്ടീസ്. റവന്യൂ വകുപ്പാണ് നോട്ടീസ് നൽകിയത്. കോടതിയുടെ ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം ഉടുമ്പൻചോല തഹസീൽദാറാണ് നോട്ടീസ് നൽകിയത്. ഉത്തരവ് ലഭിച്ചതിനെ തുടർന്ന് സി പി എം നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണിപ്പോൾ.
ഉത്തരവ് ലംഘിച്ച് നിർമ്മാണം നടത്തുന്നതിൽ കോടതി രോഷം പ്രകടിപ്പിച്ചു. ഉത്തരവ് ലഭിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ തുടർന്നിരുന്നു വെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ അഭിഭാഷകനോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശാന്തൻപാറയിലെ നിർമ്മാണം തടഞ്ഞുകൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ ഉത്തരവിന് പുല്ലുവില നൽകികൊണ്ട് കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്ന് പുലർച്ചെ നാല് മണിവരെ പണികൾ നടത്തിയിരുന്നു.
Discussion about this post