പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു; വൃക്ക രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് ഒരു കൂട്ടം ഡോക്ടര്‍മാര്‍

Published by
Brave India Desk

സിന്ധ് : പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സ തേടിയെത്തിയ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു ഒരു കൂട്ടം ഡോക്ടര്‍മാര്‍. സീമ എന്ന 23 വയസ്സുകാരി യുവതിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ഏതാനും വര്‍ഷങ്ങളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സീമ.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സീമയെ സിന്ധ് പ്രവിശ്യയിലെ ടാന്‍ഡോ മുഹമ്മദ് ഖാന്‍ നഗരത്തിലെ ഇന്‍ഡസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കുമ്പോള്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ മയക്കു മരുന്ന് നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായ പെണ്‍കുട്ടിയെ പാകിസ്താനിലെ ഹൈദരാബാദ് പ്രവിശ്യയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ കുറ്റക്കാരായ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഒളിവില്‍ പോയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News