600 കോടിയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. ചിത്രമിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും തീയേറ്ററുകളില്‍ ആരവത്തിന് കുറവുകള്‍ വന്നിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ബിഗ് സ്ക്രീനിലേക്ക് തിരികെ എത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. മലയാള നടന് വിനായകനാണ് ചിത്രത്തില്‍ സൂപ്പര്‍ താരത്തിനെതിരെ വില്ലനെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത്. വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് വിനായകന്റെ വര്മ്മന് എന്ന കഥാപാത്രത്തിന് ലഭിച്ചത്.
താരത്തിന്റെ ഒരു പ്രതികരണ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്‍ പിക്ചേഴ്സ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഹിറ്റാണ് സിനിമ സമ്മാനിച്ചതെന്ന് വിനായകന് വിഡിയോയില്‍ പറയുന്നു. കഥ കേട്ടപ്പോള്‍ എന്റെ കഥാപാത്രത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. രജനികാന്ത് – സണ്‍ പിക്ചേഴ്സ് ചിത്രമാണിതെന്ന് കരുതിയില്ല. എല്ലാവര്ക്കും നന്ദിയെന്നും വിനായകന് വിഡിയോയില്‍ പറയുന്നു. സിനിമയുടെ മഹാവിജയത്തിന് ശേഷം ഇതാദ്യമായിട്ടാണ് വിനായകന്റെ പ്രതികരണം വരുന്നത്.
ജയിലറിന്റെ വിജയശേഷം രജനികാന്ത്, നെല്‍സണ്‍, അനിരുദ്ധ് എന്നിവര്‍ക്ക് ആഡംബരക്കാറുകള്‍ നല്‍കിയാണ് നിര്‍മാതാവ് കലാനിധി മാരന് സന്തോഷം പങ്കിട്ടത്. രജനിയെ വിറപ്പിച്ച വില്ലന്‍ വേഷം ചെയ്ത വിനായകന് സമ്മാനം കൊടുക്കണം എന്ന ആവശ്യം സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിനായകന്റെ വീഡിയോ സണ്‍ പിക്ചേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്ക് വച്ചതോടെ താരത്തിനും സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
https://twitter.com/sunpictures/status/1699294066893348908?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1699294066893348908%7Ctwgr%5Ec8b172562470b85c188086296b32e2e60eb1068a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fentertainment%2F2023%2F09%2F06%2Fvinayakan-about-jailer.html
Discussion about this post