ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 73 ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് ആശംസയേകാൻ ജനങ്ങൾക്കും അവസരം. റീൽസ് പോലെ ചിത്രീകരിച്ച ആശംസ വീഡിയോ അപ്ലോഡ് ചെയ്യാനാണ് അവസരമൊരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ബിജെപി ആരംഭിച്ച പ്രചരണപരിപാടിയാണിത്. ‘ എക്‌സ്പ്രസ് യുവർ സേവാ ഭാവ്’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
നമോ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന റീൽസ് വീഡിയോകൾ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. ഇതുകൂടാതെ ഇ-കാർഡ് വഴി പ്രധാനമന്ത്രിക്ക് ആശംകൾ നേരാനുള്ള അവസരവുമുണ്ട്. നമോ ആപ്പിലെ ഫാമിലി ഇ-കാർഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ആശംസാ കാർഡുകൾ പ്രധാനമന്ത്രിക്ക് അയക്കാം.
https://nm-4.com/VideoShubhkaamna എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമോ ആപ്പിൽ പ്രവേശിക്കാം. നമോ ആപ്പിൽ പ്രവേശിച്ച ശേഷം വീഡിയോ ശുഭ്കാമ്ന (Video Shubhkaamna) എന്നെഴുതിയിരിക്കുന്ന ബാനറിൽ ആദ്യം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വെബ് പേജിൽ അപ്ലോഡ് വീഡിയോ ഓപ്ഷൻ തെരഞ്ഞെടുക്കുക. നിങ്ങൾക്ക് തൽസമയം ആശംസാ വീഡിയോ റെക്കോർഡ് ചെയ്യാനായി വീഡിയോ ക്യാമറ ഇപ്പോൾ ഓപ്പണായി വരും. വീഡിയോ ഷൂട്ട് ചെയ്ത ശേഷം നെക്സ്റ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുക.
തുറന്നുവരുന്ന പേജിൽ കാണുന്ന കാറ്റഗറി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ ഗ്രീറ്റിംഗ് കാറ്റഗറി തെരഞ്ഞെടുത്ത് പോസ്റ്റ് വീഡിയോ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ വീഡിയോ അപ്ലോഡ് ആവും. ഇനി കാണുന്ന പേജിൽ വീഡിയോ വാൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ലക്ഷക്കണക്കിനാളുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേർന്ന വീഡിയോ ആശംസകൾ കാണാനാകും.








